Wednesday, 6 December 2017

ഔഗേന്‍ പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ദേവലോകം അരമന ചാപ്പലില്‍


ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 42-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍  ആചരിക്കും. 7-ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് കൊല്ലാട് സെന്‍റ് പോള്‍സ് പളളിയില്‍ നിന്നുളള പദയാത്രയ്ക്ക് സ്വീകരണവും, സന്ധ്യാനമസ്ക്കാരവും നടക്കും. എ.കെ. ജോസഫ് അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് പ്രദക്ഷിണവും ധൂപപ്രാര്‍ത്ഥനയും. 8-ാം തീയതി രാവിലെ 6.30 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രദക്ഷിണവും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിക്കുന്നു.

No comments:

Post a Comment