Wednesday, 26 August 2015
Wednesday, 5 August 2015
പ. ഔഗേന് ബാവായുടെ ധനനിശ്ചയ പത്റം - 3
1964 ഫെബ്റുവരി 26 ന് മൂവാറ്റുപഴ സബ്രജിസ്ടര് ഓഫീസില്
നമ്ബര് 626/1964 ഒന്നാം പുസ്തകം 199 ാം വാല്യം
336 മുതല് 347 വരെയുള്ള വശങ്ങളില്
രജിസ്റ്റര് ചെയ്തു.
ജില്ലാ എറണാകുളം
താലൂക്കു കുന്നത്തുനാട്
വില്ലേജ് ചേരാനല്ലൂര്
കര കോടനാട്
സര്വേനമ്ബര് 565/1E
ഏക്കര് 2
സെന്ട് 74
ചേരാനല്ലൂര്
വില്ലേജില് കോടനാടുകരയില് സര്വെ 565/1ഇ ലെറ്ററില് പെട്ട 2 ഏക്കര് 74 സെന്ട് സ്ഥലം നാം
റമ്പാനായിുന്നകാലത്തു നമ്മുടെ ആവശ്യത്തിനുവേണ്ടി നമ്മുടെ സഹോദരന് പൈലി 1096-ആം മാണ്ടു
മീനമാസം 25 ആം തീയതി പെരുമ്പാവുര് സബ്രജിസ്ട്രാഫീസില് 4361 ആം നമ്പരാധാരപ്രകാരം നമുകകു
ദാനമായി തന്നിട്ടുള്ളതും നാം കൈവശംവച്ചു പള്ളിയും ആസ്രമവും പീടിക മുതലായ മറ്റു കെട്ടിടങ്ങളും
പണിയിച്ചും ദഹണ്ണങ്ങല് ചെയ്തും പൂര്ണ സ്വതന്തറമായി അനുഭവിച്ചുവരുന്നതാണ്.ഈ വസ്തുക്കല്
നമ്മുടെ കാലത്തോളം നമ്മുടെ നിയന്ത്രണത്തിലും കൈശാനുഭവത്തിലും ഇരിക്കുന്നതും നമ്മുടെ കാലശേഷം
ടി സിന്നഡിനു വിധേയമായി നമ്മുടെ പിന്ഗാമിയായി വരുന്ന മലങ്കരമെത്രാപ്പോലീത്തായുടെ നിയന്ത്രണത്തിലും കൈശാനുഭവത്തിലും ചേരുന്നതുമാകുന്നു.
ടി കോടനാട്
താമസക്കാരും നമ്മുടെ സഹോദരങ്ങളുമായ തുരുത്തി ചട്ടാളത്തിന്കര പൈലി അബ്റാഹം യോയാക്കി
ഇവരുടെയും അവിടെ താമസക്കാരായ അവരുടെ സന്താനങ്ങുടെയും അവിടെ താമസക്കാരായ മരിചചുപോയ നമ്മുടെ
സഹോദരന് കുരിയാക്കോസിന്ടെ സന്താനങ്ങളുടെയും ആത്മീയാവശ്യങ്ങല് ടി ആസ്രമപള്ളിയില്നിന്നും
നടന്നുവരുന്നതാകയാല് അവര്ക്കും അവരെതുടര്ന്നു പരമ്പര സന്താനങങല്ക്കും അവര് ടി സിനഡിനെ
അനുസരിച്ചു നില്ക്കുന്നിടത്തോളം കാലം അപ്രകാരം തുടര്ന്നു ആത്മീയാവശ്യങ്ങല് ആസ്രമപള്ളിയില്
വച്ചു നടത്തേ്ടതും അപ്രകാരം നടത്തിക്കിട്ടുന്നതിനല്ലാതെ ആസ്ഥാപനമോ വസ്ത്തുവോ സംബന്ധമായ
യാതൊരു ഉടമസ്ഥാവകാശവും അവര്ക്കു ഇല്ലാത്തതുമാകുന്നു.
നമ്മുടെ സഹോദര പുത്റന് അബ്രാഹാം
ശെമ്മാശന് ടി സിന്നഡിനേയും മേല്വിവരിച്ച മലങ്കര മെത്രാപ്പോലീത്തായേയും അനുസരിച്ചു നില്ക്കുംപക്ഷം
അയാലക്കു ടി ആസ്രമപള്ളിയില് മലങ്കര മെത്രാപ്പോലീത്തായുടെ ആജ്ഞകല്ക്കു വിധേയമായി കര്മങ്ങല്
നടത്തുന്നതിനവകാശം ഉണ്ടായിരിക്കുന്നതാകുന്നു.
ഇതില് ഉല്പ്പെടുത്തിയിട്ടുള്ള വകകളോട്
ബന്ധപ്പെട്ടഏതെങ്കിലും വസ്തുക്കളോ മറ്റോ ഇതില് ചേരാതെ വിട്ടുപോയിട്ടുള്ളതായി കാണുന്നപക്ഷം
അവയും ടി സിന്നഡിനു വിധേയമായി മലങ്കര മെത്രാപ്പോലീത്തായില് ഇരിക്കുന്നതുമാകുന്നു.
തുടരും
Monday, 3 August 2015
പ. ഔഗേന് ബാവായുടെ ധനനിശ്ചയ പത്റം - 2
1964 ഫെബ്റുവരി 26 ന് മൂവാറ്റുപഴ സബ്രജിസ്ടര് ഓഫീസില്
നമ്ബര് 626/1964 ഒന്നാം പുസ്തകം 199 ാം വാല്യം
336 മുതല് 347 വരെയുള്ള വശങ്ങളില്
രജിസ്റ്റര് ചെയ്തു.
മുവാറ്റുപുഴ അരമനയും അനുബന്ധ വസ്തുവകകളും.
ജില്ലാ എറണാകുളം
താലൂക്കു മുവാറ്റുപുഴ
വില്ലേജ് മാറാടി
സര്വേനമ്ബര് 372/1A,B മലങ്കരസഭയില് പൗരസ്ത്യ കാതോലിക്കാ
സിംഹാസനം 1912 ല് പുനര്സ്ഥാപിച്ചശേഷം ആദ്യത്തെ കാതോലിക്കാ ആയിരുന്ന കാലം ചെയ്ത മാര്
ബേസേലിയോസ് പൗലോസ് തിരുമേനിയുടെ വക ആയിരുന്നതും അദ്ദേഹത്തിന്ടെ കൈവശാനുഭവത്തിലും ഉടമസ്ഥതയിലും
ഇരുന്നതും അദ്ദേഹത്തിന്ശേം പിന്ഗാമിയായ മാര് ബേസേലിയോസ് ഗീവറുഗ്ഗീസ് ഒന്നാമന്ടെയും
തുടര്ന്നു പിന്ഗാമിയായ മാര് ബേസേലിയോസ് ഗീവറുഗ്ഗീസ് രണ്ടാമന്ടെയും കൈവശാനുഭവത്തില്
വന്നുചേര്ന്നിരുന്നതും ഇതിലുള്ള ചാപ്പലിന്ടെ ഏതാനുംപണികല് ബേസേലിയോസ് ഗീവറുഗ്ഗീസ് രണ്ടാമന്
നടത്തിയിരുന്നതും അതിനുശേഷം നാം ടി വസ്തു കൈവശപ്പെടുത്തിയെങ്കിലും 1942 ല് മേല് വിവരിച്ച
കാതോലിക്കാ ബാവാ തിരുമേനിയോടു യോചിച്ചതുമുതല് അദ്ദേഹത്തിന്ടെ
കീഴിലും അദ്ദേഹത്തിന്ടെ സമ്മതപ്രകാരവും നാം താമസിച്ചും ചാപ്പല്പണി പൂര്ത്തിയാക്കിയും
കുരിശിന്തൊട്ടി ഉണ്ടാക്കിയും പഴയകെട്ടിടം നന്നാക്കിയും പുതിയ കെട്ടിടം പണിയിച്ചും സ്ഥലം
തെളിച്ചുനന്നാക്കിയും വൃക്ഷങ്ങല് വച്ചുപിടിപ്പിച്ചും പുറംമതില് ഉല്മതില് കയ്യാല എന്നിവ
തീര്ത്തും അനുഭവിച്ചുവന്നതും സര്വ്വേനമ്പര് 372/3 ഒരേക്കര് അന്പത്തിനാലേകാല് സെന്ടുള്ള
സ്ഥലവും കെട്ടിടങ്ങളും ദെഹണ്ഡങ്ങളും 378/11 നാല്പത്തഞ്ചുസെന്റുള്ള ശവക്കോട്ടയും ചമയങ്ങളും
നാം സമ്പാദിച്ചിട്ടുള്ളവയും അവയും മേല്വസ്തുക്കളോടുചേര്ത്തു നമ്മുടെ അനുഭവത്തിലും കൈവശത്തിലും
ഇരിക്കുന്നവയുമാകുന്നു.
മാറാടി
വില്ലേജില് പ്പെട്ട വസ്തുക്കല് കാതോലിക്കാ സിംഹാസനത്തില് അപ്പഴപ്പോല് വാഴുന്ന കാതോലിക്കാമാരോടു
സഹകരിച്ചു നില്ക്കുന്ന മേല്പട്ടക്കാരുടെ സിനഡിന്റെ ഉടമസ്ഥതയിലും നിയന്തരണത്തിലും ടി
സിന്നഡിനെ അനുസരിച്ചുനില്ക്കുന്ന കണ്ടനാട് ഇടവക മെത്രാപ്പോലീത്തായുടെ കൈവശത്തിലും ഉപയോഗത്തിലും
മേലാല് ഇരിക്കേണ്ടതും നാം കണ്ടനാട് ഇടവക മെത്രാപ്പോലീത്താസ്ഥാനം കൂടിതുടര്ന്നു വഹിക്കുന്നകാലത്തോളം
മാത്രം ഈ അധികാരങ്ങല് നമ്മിലും പിന്നീടു ആസ്ഥാനത്തേക്കു മലങ്കര അസോസിയേഷന് മാനേജിംഗ്
കമ്മറ്റിയുടെ ആലോചനയോടുകൂടിയും ടി സിനഡിന്റെ ശുപാര്ശയനുസരിച്ചും ടി സിംഹാസനത്തില് വാഴുന്ന
കാതോലിക്കാ നിയമിക്കുന്ന മെത്രാപ്പോലീത്താമാര് ആ നിലയില് അനുഭവിക്കേണ്ടതുമാകുന്നു.
Sunday, 2 August 2015
പ. ഔഗേന് ബാവായുടെ ധനനിശ്ചയ പത്റത്തില് നിന്നും. 1
നമ്ബര് 626/1964 ഒന്നാം പുസ്തകം 199 ാം വാല്യം
336 മുതല് 347 വരെയുള്ള വശങ്ങളില്
രജിസ്റ്റര് ചെയ്തു.
അയിരത്തിതൊള്ളായിരത്തിഅറുപത്തിനാലാമാണ്ട് ഫെ്റുവരിമാസം ഇരുപത്തൊന്നാംതീയതി
മൂവാറ്റുപഴ താലൂക്കില് മാറാടി വില്ലേജില് രാമംഗലം കരയില് മൂവാറ്റുപഴ ഓര്ത്തഡോക്സ് മെത്റാസനഅരമനയില്
ഇരിക്കും തുരുത്തി ചേട്ടാളത്തുങ്കര എബ്റാഹം കത്തനാര് മകന് സഭാ ഭരണം എണ്പത്തൊന്നുവയസുള്ള
കണ്ടനാടു മെത്രാപ്പോലീത്ത കൂടിയായ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയും
ആയ ഔഗേന് മാര് തീമോത്തിയോസ് എഴുതിവച്ച ധനനിശ്ചയ പത്റം.
1927 ല് അന്തോഖൃാ പാത്റിയര്ക്കീസ് ബാവ തിരുമേനിയില് നിന്നും മെത്രാന് സ്ഥാനം
ഏല്ക്കുകയും ആക്കാലത്തു മലങ്കര സഭ രണ്ടായി ഭിന്നിച്ചിരുന്ന സ്ഥിതിക്കു പാത്ര്യാര്ക്കീസ്
വിഭാഗത്തിന്ടെ കണ്ടനാടു ഇടവക മെത്രാപ്പോലീത്താ എന്ന നിലയില് ഭരണം നടത്തിവന്നിരുന്നതും,
അങ്നെ നടന്നു വരവെ സഭയില് ഉണ്ടായിരുന്ന ഭിന്നത ശരിയല്ലെന്നു നമുക്കു പൂര്ണ ബോദ്യമായതിനെ തുടര്ന്നും
കണ്ടനാടു മെത്രാസന ഇടവകയില്പ്പെട്ട പള്ളി പ്രതിപുരുഷന്മാരുടെ നിശ്ചയമനുസരിച്ചും നാം
പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ നി.വ.ദി.മ.ശ്രി മോറാന് മാര് ബേസേലിയോസ്
ഗീവര്ഗീസ് ദ്വിതീയന് ബാാതിരുമേനിയോടും അദ്ദേഹത്തിന്ടെ കീഴില് നിന്നു കാതോലിക്കാപക്ഷക്കാര്
എന്നു അന്നു അറിയപ്പെട്ടിരുന്ന സഭാ വിഭാഗത്തോട് 1942 ല് യോചിക്കുകയും അതിന്ടെ ശേഷം
ആ തിരുമേനിയുടെ സിന്നഡിലെ ഒരഗമായും അദ്ദേഹത്തിനും സിന്നഡിനും വിധേയമായും കണ്ടനാടു മെത്രാസന ഇടവകയുടെ ഭരണം നടത്തി വരവെ സഭയിലെ ഭിന്നിപ്പു
അവസാനിപ്പിച്ചു യോചിപ്പു ണ്ടാക്കുകയും ചെയ്തിട്ടുള്ളതും അതിന്ടെ ശേഷവും മേല്പ്രകാരം
തന്നെ കണ്ടനാടു ഇടവകയുടെ മെത്രാപ്പോലീത്താ ആയി നാം തുടരുന്നതും, 1962 മെയ് മാസത്തില്
നമ്മെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്ഗാമിയായി തിരഞ്ഞെടുത്തിട്ടുള്ളതും
അതനുസരിച്ചു 1964 ജനുവരി മൂന്നാം തീയതി മുതല് നാം ഭരണം നടത്തിവരുന്നതും ആകുന്നു.
നമുക്കു പ്രായാധിക്യം ആകയാല് കണ്ടനാടു മെത്രാപ്പോലീത്താ എന്നനിലയില് നമ്മുടെ
അധികാരസ്വാതന്ത്റത്തിലും കൈവശാനുഭവത്തിലും ഇരിക്കുന്നവയും നമ്മുടെ വകയും ആയ വസ്ത്തുവകകളുടെ
മേല്നടത്തിപ്പു, ഉടമസ്ഥഭരണം ഇവകല് സംബന്ധിച്ചു ശരിയായ ഒരു രേഖാമൂലം വ്യവസ്ഥ ചെയ്തുവെക്കേണ്ടതു
ആവശ്യമാണന്നു നാം തീരുമാനിച്ചതനുസരിച്ചു ഈ കാര്യങ്ങല് വ്യവസ്ഥപ്പെടുത്തീട്ടുള്ളതാകുന്നു.
നമ്മാല് സമ്പാദിക്കപ്പെട്ടതും നമ്മുടെകൈവശാനുഭവത്തില് വന്നുചേര്ന്നിട്ടുള്ളവയുമായ വസ്ത്തുക്കളും സ്തഥാപനങ്ങളും ഇവകളെല്ലാം താഴെ വിവരിക്കുന്ന
വ്വസ്ഥകല്ക്കു വിധേയമായി മലങ്കരസഭയുടെ വകയായിരിക്കണ മെന്നു നമുക്കു ഉദ്ദേശം ഉള്ളതുമാകുന്നു.
ഇന്നുമുതല് ചേരാനല്ലൂര്
വില്ലേജിലുള്ള സര്വെ 565/1ഇ ലെറ്ററില് പെട്ട 2 ഏക്കര് 74 സെന്ട് ഒഴിച്ചള്ള മറ്റെല്ലാ
വസ്തുവകകളും 1912 ല് മലങ്കരയില് പുനര്സ്താപിതമായ പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തില്
അപ്പോഴപ്പോഴ് വാഴുന്ന കാതോലിക്കാമാരോട് സഹകരിച്ചുനില്കുന്ന മേല്പട്ടകകാരുടെ സിന്നഡിനും
കാതോലിക്കാമാര്ക്കും വിധേയമായി നില്ക്കുന്ന കണ്ടനാട് ഭദ്രാസന ഇടവകയുടെ മെത്രാപ്പോലീത്താ
പേരില് പോക്കുവരവു ചെയ്തു കരം തീര്ത്തു നടകകേണ്ടതും സര്വെ 565/1ഇ നമ്പര് വസ്ഥു നമ്മുടെ
ജീവിതകാലത്തോളം നമ്മുടെ അധികാരത്തില് ഇരിക്കുന്നതും പില്ക്കാലം ടി സിന്നഡിനും കാതോലിക്കായിക്കും
വിധേയനായി നമ്മുടെ പിന്ഗാമിയായി വരുന്ന മലങ്കരമെത്രാപ്പോലീത്തായുടെ പേരിലായിതീരുന്നതുമാകു്നു.
തുടരും........
Sunday, 26 July 2015
Wednesday, 8 July 2015
Tuesday, 7 July 2015
Monday, 6 July 2015
Subscribe to:
Posts (Atom)



