Wednesday, 5 August 2015

പ. ഔഗേന് ബാവായുടെ ധനനിശ്ചയ പത്റം - 3



 1964 ഫെബ്റുവരി 26 ന് മൂവാറ്റുപഴ സബ്രജിസ്ടര് ഓഫീസില് 
നമ്ബര് 626/1964 ഒന്നാം പുസ്തകം 199 ാം വാല്യം 
336 മുതല് 347 വരെയുള്ള വശങ്ങളില് 
രജിസ്റ്റര് ചെയ്തു.




ജില്ലാ              എറണാകുളം
താലൂക്കു          കുന്നത്തുനാട്
വില്ലേജ്          ചേരാനല്ലൂര്
കര                     കോടനാട്
സര്വേനമ്ബര്  565/1E
ഏക്കര്              2
സെന്ട്               74
                               ചേരാനല്ലൂര് വില്ലേജില് കോടനാടുകരയില് സര്വെ 565/1ഇ ലെറ്ററില് പെട്ട 2 ഏക്കര് 74 സെന്ട് സ്ഥലം നാം റമ്പാനായിുന്നകാലത്തു നമ്മുടെ ആവശ്യത്തിനുവേണ്ടി നമ്മുടെ സഹോദരന് പൈലി 1096-ആം മാണ്ടു മീനമാസം 25 ആം തീയതി പെരുമ്പാവുര് സബ്രജിസ്ട്രാഫീസില് 4361 ആം നമ്പരാധാരപ്രകാരം നമുകകു ദാനമായി തന്നിട്ടുള്ളതും നാം കൈവശംവച്ചു പള്ളിയും ആസ്രമവും പീടിക മുതലായ മറ്റു കെട്ടിടങ്ങളും പണിയിച്ചും ദഹണ്ണങ്ങല് ചെയ്തും പൂര്ണ സ്വതന്തറമായി അനുഭവിച്ചുവരുന്നതാണ്.ഈ വസ്തുക്കല് നമ്മുടെ കാലത്തോളം നമ്മുടെ നിയന്ത്രണത്തിലും  കൈശാനുഭവത്തിലും ഇരിക്കുന്നതും നമ്മുടെ കാലശേഷം ടി സിന്നഡിനു വിധേയമായി നമ്മുടെ പിന്ഗാമിയായി വരുന്ന മലങ്കരമെത്രാപ്പോലീത്തായുടെ നിയന്ത്രണത്തിലും  കൈശാനുഭവത്തിലും ചേരുന്നതുമാകുന്നു. 
                                ടി കോടനാട് താമസക്കാരും നമ്മുടെ സഹോദരങ്ങളുമായ തുരുത്തി ചട്ടാളത്തിന്കര പൈലി അബ്റാഹം യോയാക്കി ഇവരുടെയും അവിടെ താമസക്കാരായ അവരുടെ സന്താനങ്ങുടെയും അവിടെ താമസക്കാരായ മരിചചുപോയ നമ്മുടെ സഹോദരന് കുരിയാക്കോസിന്ടെ സന്താനങ്ങളുടെയും ആത്മീയാവശ്യങ്ങല് ടി ആസ്രമപള്ളിയില്നിന്നും നടന്നുവരുന്നതാകയാല് അവര്ക്കും അവരെതുടര്ന്നു പരമ്പര സന്താനങങല്ക്കും അവര് ടി സിനഡിനെ അനുസരിച്ചു നില്ക്കുന്നിടത്തോളം കാലം അപ്രകാരം തുടര്ന്നു ആത്മീയാവശ്യങ്ങല് ആസ്രമപള്ളിയില് വച്ചു നടത്തേ്ടതും അപ്രകാരം നടത്തിക്കിട്ടുന്നതിനല്ലാതെ ആസ്ഥാപനമോ വസ്ത്തുവോ സംബന്ധമായ യാതൊരു ഉടമസ്ഥാവകാശവും അവര്ക്കു ഇല്ലാത്തതുമാകുന്നു. 
                               നമ്മുടെ സഹോദര പുത്റന് അബ്രാഹാം ശെമ്മാശന് ടി സിന്നഡിനേയും മേല്വിവരിച്ച മലങ്കര മെത്രാപ്പോലീത്തായേയും അനുസരിച്ചു നില്ക്കുംപക്ഷം അയാലക്കു ടി ആസ്രമപള്ളിയില് മലങ്കര മെത്രാപ്പോലീത്തായുടെ ആജ്ഞകല്ക്കു വിധേയമായി കര്മങ്ങല് നടത്തുന്നതിനവകാശം ഉണ്ടായിരിക്കുന്നതാകുന്നു. 
                            ഇതില് ഉല്പ്പെടുത്തിയിട്ടുള്ള വകകളോട് ബന്ധപ്പെട്ടഏതെങ്കിലും വസ്തുക്കളോ മറ്റോ ഇതില് ചേരാതെ വിട്ടുപോയിട്ടുള്ളതായി കാണുന്നപക്ഷം അവയും ടി സിന്നഡിനു വിധേയമായി മലങ്കര മെത്രാപ്പോലീത്തായില് ഇരിക്കുന്നതുമാകുന്നു.

തുടരും 

No comments:

Post a Comment