Monday, 3 August 2015

പ. ഔഗേന് ബാവായുടെ ധനനിശ്ചയ പത്റം - 2



 1964 ഫെബ്റുവരി 26 ന് മൂവാറ്റുപഴ സബ്രജിസ്ടര് ഓഫീസില് 
നമ്ബര് 626/1964 ഒന്നാം പുസ്തകം 199 ാം വാല്യം 
336 മുതല് 347 വരെയുള്ള വശങ്ങളില് 
രജിസ്റ്റര് ചെയ്തു.



മുവാറ്റുപുഴ അരമനയും അനുബന്ധ വസ്തുവകകളും.
ജില്ലാ              എറണാകുളം
താലൂക്കു          മുവാറ്റുപുഴ
വില്ലേജ്          മാറാടി

                                   സര്വേനമ്ബര്  372/1A,B  മലങ്കരസഭയില് പൗരസ്ത്യ കാതോലിക്കാ സിംഹാസനം 1912 ല് പുനര്സ്ഥാപിച്ചശേഷം ആദ്യത്തെ കാതോലിക്കാ ആയിരുന്ന കാലം ചെയ്ത മാര് ബേസേലിയോസ് പൗലോസ് തിരുമേനിയുടെ വക ആയിരുന്നതും അദ്ദേഹത്തിന്ടെ കൈവശാനുഭവത്തിലും ഉടമസ്ഥതയിലും ഇരുന്നതും അദ്ദേഹത്തിന്ശേം പിന്ഗാമിയായ മാര് ബേസേലിയോസ് ഗീവറുഗ്ഗീസ് ഒന്നാമന്ടെയും തുടര്ന്നു പിന്ഗാമിയായ മാര് ബേസേലിയോസ് ഗീവറുഗ്ഗീസ് രണ്ടാമന്ടെയും കൈവശാനുഭവത്തില് വന്നുചേര്ന്നിരുന്നതും ഇതിലുള്ള ചാപ്പലിന്ടെ ഏതാനുംപണികല് ബേസേലിയോസ് ഗീവറുഗ്ഗീസ് രണ്ടാമന് നടത്തിയിരുന്നതും അതിനുശേഷം നാം ടി വസ്തു കൈവശപ്പെടുത്തിയെങ്കിലും 1942 ല് മേല് വിവരിച്ച കാതോലിക്കാ ബാവാ തിരുമേനിയോടു യോചിച്ചതുമുതല് അദ്ദേഹത്തിന്ടെ കീഴിലും അദ്ദേഹത്തിന്ടെ സമ്മതപ്രകാരവും നാം താമസിച്ചും ചാപ്പല്പണി പൂര്ത്തിയാക്കിയും കുരിശിന്തൊട്ടി ഉണ്ടാക്കിയും പഴയകെട്ടിടം നന്നാക്കിയും പുതിയ കെട്ടിടം പണിയിച്ചും സ്ഥലം തെളിച്ചുനന്നാക്കിയും വൃക്ഷങ്ങല് വച്ചുപിടിപ്പിച്ചും പുറംമതില് ഉല്മതില് കയ്യാല എന്നിവ തീര്ത്തും അനുഭവിച്ചുവന്നതും സര്വ്വേനമ്പര് 372/3 ഒരേക്കര് അന്പത്തിനാലേകാല് സെന്ടുള്ള സ്ഥലവും കെട്ടിടങ്ങളും ദെഹണ്ഡങ്ങളും 378/11 നാല്പത്തഞ്ചുസെന്റുള്ള ശവക്കോട്ടയും ചമയങ്ങളും നാം സമ്പാദിച്ചിട്ടുള്ളവയും അവയും മേല്വസ്തുക്കളോടുചേര്ത്തു നമ്മുടെ അനുഭവത്തിലും കൈവശത്തിലും ഇരിക്കുന്നവയുമാകുന്നു.
                            മാറാടി വില്ലേജില് പ്പെട്ട വസ്തുക്കല് കാതോലിക്കാ സിംഹാസനത്തില് അപ്പഴപ്പോല് വാഴുന്ന കാതോലിക്കാമാരോടു സഹകരിച്ചു നില്ക്കുന്ന മേല്പട്ടക്കാരുടെ സിനഡിന്റെ ഉടമസ്ഥതയിലും നിയന്തരണത്തിലും ടി സിന്നഡിനെ അനുസരിച്ചുനില്ക്കുന്ന കണ്ടനാട് ഇടവക മെത്രാപ്പോലീത്തായുടെ കൈവശത്തിലും ഉപയോഗത്തിലും മേലാല് ഇരിക്കേണ്ടതും നാം കണ്ടനാട് ഇടവക മെത്രാപ്പോലീത്താസ്ഥാനം കൂടിതുടര്ന്നു വഹിക്കുന്നകാലത്തോളം മാത്രം ഈ അധികാരങ്ങല് നമ്മിലും പിന്നീടു ആസ്ഥാനത്തേക്കു മലങ്കര അസോസിയേഷന് മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടുകൂടിയും ടി സിനഡിന്റെ ശുപാര്ശയനുസരിച്ചും ടി സിംഹാസനത്തില് വാഴുന്ന കാതോലിക്കാ നിയമിക്കുന്ന മെത്രാപ്പോലീത്താമാര് ആ നിലയില് അനുഭവിക്കേണ്ടതുമാകുന്നു.

No comments:

Post a Comment